Thursday 30 August 2012

ജൂലായ് മാസത്തിലെ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകൾ

വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തിന്റ് ഭാഗമായി ഓരോ ക്ലാസ്സിലെയും കുട്ടികൾ തയ്യാറാക്കിയ പതിപ്പുകൾ സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തപ്പോൾ

വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തിന്റ് ഭാഗമായി ഓരോ ക്ലാസ്സിലെയും കുട്ടികൾ തയ്യാറാക്കിയ പതിപ്പുകൾ സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തപ്പോൾ

ബഷീർ പതിപ്പ് പ്രകാശനം ചെയ്യാൻ  കാസർഗോഡ് ഡയറ്റിലെ ടി.ടി.സി വിദ്യാർഥിനികളും... ( പതിപ്പ് പരിചയപ്പെടുത്തിക്കൊണ്ട്   ഏഴാം ക്ലാസ്സ് വിദ്യാർഥിനി  സംസാരിക്കുന്നു)                                        
 

മുഴുവൻ കുട്ടികൾക്കും സൌജന്യ യൂണിഫോം..വിതരണോൽഘാടനം നിർവഹിക്കുന്നത് പി.ടി.എ.പ്രസിഡന്റ് എം.രാജൻ

ഒന്നാം ക്ലാസ്സിൽ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി നാടൻ പലഹാരങ്ങളുടെ പ്രദർശനം

കുട്ടികൾ പലഹാരങ്ങൾ എണ്ണുകയാണ്..ഉദ്ഗ്രഥിത പഠനത്തിന്റെ അനന്ത സാധ്യതകൾ

സജീവമാകുന്ന പ്രഭാത അസംബ്ലി...

പതിപ്പുകളുടെ പ്രകാശനവും അധ്യാപകരുടെ വിലയിരുത്തലുകളും അസംബ്ലിയിൽ സ്ഥിരമായി നടക്കുന്ന ഒരിനമായി മാറി..

അധ്യാപക-രക്ഷാകർത്യ് സമിതി ജനറൽ ബോഡി യോഗത്തിൽ രക്ഷിതാക്കളുടെ സജിവമായ ഇടപെടൽ...സ്കൂൾ മാനേജ്മെന്റ് കമ്മറ്റി രുപീകരണവും ഇതോടൊപ്പം നടന്നു..

അധ്യാപക-രക്ഷാകർത്യ് സമിതി ജനറൽ ബോഡി യോഗത്തിൽ ഹെഡ്മാസ്റ്റർ  പ്രവർത്തന റിപ്പോർട്ടും വരവ്-ചെലവ് കണക്കും അവതരിപ്പിക്കുന്നു    
കഞ്ഞിപ്പുരയിൽ പുതിയ  അടുപ്പിന്റെ നിർമ്മാണവും ഈ മാസം നടന്നു..പുകയിൽ നിന്നും ആശ്വാസം! ഒപ്പം ഇന്ധന ലാഭവും!

ജൂലയ് 21 ചാന്ദ്രദിനം..ഇതിന്റ് ഭാഗമായി കുട്ടികൾ തയ്യാറാക്കിയ പതിപ്പ് അസംബ്ലിയിൽ പ്രകാശനം ചെയ്യുന്നു.

ബഹിരാകാശ ഫോട്ടോ പ്രദർശനത്തിൽ നിന്നും വിവരങ്ങൾ കുറിച്ചെടുക്കുന്ന കുട്ടികൾ..ഇതിനെ അടിസ്ഥാനമാക്കി പിന്നിട്   റേഡിയോ ക്വിസ്സും സംഘടിപ്പിച്ചു

ചാന്ദ്രദിനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പദപ്രശ്നത്തിന്റെ ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ കുട്ടികൾ

കണക്ക് പഠിക്കാൻ ഏഴാം ക്ലാസ്സിലെ കുട്ടികൾ രാകേഷ് മാഷിനൊപ്പം ബാങ്കിലേക്ക്..

പ്രശസ്ത ഹിന്ദി സാഹിത്യകാരൻ പ്രേംചന്ദിനെ അനുസ്മരിചുകൊണ്ട് സ്കൂൾ ഹിന്ദി ക്ലബ്ബ്..പ്രേം ചന്ദ് ഹിന്ദി മംച്...

ഹിന്ദി ക്ലബ്ബിന്റെ ഉൽഘാടനം പ്രേംചന്ദ് ദിനത്തിൽ തൊട്ടടുത്തസ്കൂളിലെ ഹിന്ദി അധ്യാപകൻ നിർവഹിക്കുന്നു.

..സുഗമ ഹിന്ദി പരീക്ഷാ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് പി.ടി.എ.പ്രസിഡന്റ് വിതരണം ച്യ്യുന്നു.

ഹിന്ദി ക്ലബ് അംഗങ്ങൾ അവതരിപ്പിച സംഗീതശിൽ‌പ്പത്തിൽനിന്ന്..

ഹിന്ദി ക്ലബ് അംഗങ്ങൾ അവതരിപ്പിച സംഗീതശിൽ‌പ്പത്തിൽനിന്ന്..

Monday 20 August 2012

അധ്യയനവർഷത്തിലെ ആദ്യമാസം- ഒരു തിരിഞ്ഞുനോട്ടം

പ്രവേശനോത്സവം
വാധ്യാന്മാർ തന്നെ വാദ്യക്കാരും
ദേശീയ ഗണിതവർഷമല്ലേ..പുതുവർഷത്തിലെ ആദ്യദിനം ഇങ്ങനെ തന്നെയല്ലേ നല്ലത്?
കുഞ്ഞുകൈകളിൽ കുഞ്ഞുതൈകൾ-പരിസരദിനത്തിലെ ഒരു ദ്യ് ശ്യം
ഒന്നാം ക്ലാസ്സിലെകുട്ടികൾക്കൊപ്പം ടീച്ചറും മരം നടുന്നു
ശുക്ര സംതരണം നിരീക്ഷിക്കാൻ തയ്യാറെടുക്കുന്ന കുട്ടികൾ
ശുക്രസംതരണം എങ്ങനെ നിരീക്ഷിക്കാം..വിനോദ് മാഷുടെ ക്ലാസ്സ്
രക്ഷാകർത്യ് സംഗമം ഉൽഘാടനം-ഡോ:എം.ബാലൻ, (ഡി.പി.ഒ,എസ്.എസ്.എ )
രക്ഷാകർത്യ് സംഗമം ഉൽഘാടനം-ഡോ:എം.ബാലൻ, (ഡി.പി.ഒ,എസ്.എസ്.എ )
രക്ഷാകർത്യ് സംഗമം -സദസ്സ് 
എൽ.എസ്.എസ്.വിജയിക്ക് അനുമോദനം
എൽ.എസ്.എസ്.വിജയിക്ക് അനുമോദനം
അമ്മവായനയ്ക്കുള്ള നിർദേശങ്ങളുമായി സീതടീച്ചർ ക്ലാസ്സ്പി.ടി.എ യോഗത്തിൽ
ഒന്നാം തരത്തിലെ ആദ്യ ക്ലാസ്സ് പി.ടി.എ യോഗത്തിൽ ബീനടീച്ചർ
അമ്മവായനയ്ക്കു തുടക്കം വായനാ ദിനത്തിൽ
അമ്മവായനയിൽ നിന്നു കുഞ്ഞുവായനയിലേക്ക്-ഒന്നാം തരത്തിലെ കുഞ്ഞുങ്ങളും അമ്മമാരും ഉൽഘാടകരായപ്പോൾ

Thursday 2 August 2012

കുഞ്ഞനുറുമ്പിനു സദ്യയൊരുക്കി ഒന്നാംക്ലാസ്സിലെ കുഞ്ഞുങ്ങളും ടീച്ചരും...



 ഞാൻ അഞ്ചാംതരം ബി ക്ലാസ്സിൽ മലയളം എടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഒന്നാം ക്ലാസ്സിലെ മൂന്നുകുട്ടികൾ ജനലിലൂടെ എത്തിനോക്കി വിളിച്ചുപറഞ്ഞത്,“മാഷേ..മാഷേ, ഞങ്ങളുടെ ക്ലാസ്സിലേക്ക് വാ....അവിടെ കുറേ പലഹാരങ്ങൾ ഉണ്ട്.” കാര്യം അറിയാനായി കുറച്ചു കഴിഞ്ഞ് ഞാൻ ഒന്നാം ക്ലാസ്സിലെത്തി..അവിടെ കണ്ട കാഴ്ച എനിക്ക് വിശ്വസിക്കാനായില്ല...ഒരോ കുട്ടിയുടെയും മുമ്പിൽ വിവിധങ്ങളായ നാടൻ പലഹാരങ്ങൾ!

 ദോശ,പുട്ട്,ഇഡ്ഡലി,ചപ്പാത്തി,അട,ഇലയട,കുഴക്കട്ട,കടമ്പ്,ഉപ്പുമാവ്,പഴം പൊരി,കലത്തപ്പം...കഴിഞ്ഞില്ല,ഇനിയുമുണ്ട് കുറെയേറെ!എല്ലാം കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവന്നതാണെന്ന് ബീനടീച്ചർ പറഞ്ഞു.അമ്മമാർ കൊടുത്തയച്ചതാണ്,ടീച്ചർ പറഞ്ഞിട്ട്.“എന്തിനാ ഇതൊക്കെ കൊണ്ടുവന്നത്?” “കുഞ്ഞനു കൊടുക്കാനാ”കുട്ടികൾ ഒന്നിച്ചു പറഞ്ഞു...


 ‘കുഞ്ഞനുറുമ്പും കൂട്ടുകാരും’ എന്ന പാഠമാണ് ക്ലാസ്സിൽ പഠിപ്പിക്കുന്നത്.അതിൽ കുഞ്ഞന് അടകൊടുക്കുന്ന കാര്യമൊക്കെ പറയുന്നുണ്ടത്രെ..അപ്പോഴാണ് വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ എന്തൊക്കെയാണെന്നും അതിൽ കുറച്ച് കുഞ്ഞനു കൊടുക്കാമോ എന്നും ടീച്ചർ ചോദിച്ചത്..കുട്ടികൾ സമ്മതിച്ചപ്പോൾ അമ്മമാർക്കു ടീച്ചർ ഒരു കുറിപ്പ് കൊടുത്തു വിട്ടു..ഓരോരുത്തരും കൊടുത്തയയ്ക്കേണ്ട പലഹാരം ഏതാണെന്നും സൂചിപ്പിച്ചു..അമ്മമാർ കാര്യം ഗൌരവമായിത്തന്നെ എടുത്തു.ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും കഴിക്കാനുള്ളയത്രയും എണ്ണമാണ് ഓരോരുത്തരും കൊടുത്തയച്ചത്...22 കുട്ടികളാണ് ക്ലാസ്സിൽ ഉള്ളത്.



ഓരോപലഹാരത്തിന്റെയും പേരും എണ്ണവും ഞാൻ ചോദിച്ചപ്പോൾ കുട്ടികൾ മണിമണിയായി ഉത്തരം പറഞ്ഞു.ആസമയം ക്ലാസ്സിലെത്തിയ ഹരിനാരായണൻ മാഷ് കുട്ടികൾ പറഞ്ഞ പേരുകളൊക്കെ ബോർഡിൽ എഴുതി...ഇതെല്ലാം ചേർത്തു നമുക്കൊരു പാട്ടുണ്ടാക്കിയാലോ?..മാഷ് പറയേണ്ട താമസം..ഒരാൾ സ്വന്തം കവിത തുടങ്ങി..........“കുഞ്ഞിക്കുഞ്ഞി പഴം പൊരി....നല്ല നല്ല പഴം പൊരി..മധുരമുള്ള പഴം പൊരി..ഇഷ്ടമുള്ള പഴം പൊരി...”




 പിന്നീട് മാഷും ഉണ്ടാക്കി പലഹാരപ്പാട്ട്....അപ്പോഴേക്കും അപ്പത്തിന്റെ മണം പിടിച്ച് മറ്റു മാഷമ്മാരും ഒന്നാം ക്ലാസ്സിലേക്കെത്തി..ടീച്ചറും  കു ട്ടികളുംഎല്ലാവർക്കും അപ്പം നൽകി..കുഞ്ഞനു കൊടുക്കാനായി  തറയിലെ ചുമരിലുള്ള ദ്വാരത്തിനടുത്ത് കുറേ പലഹാരങ്ങൾ ഇടാനും അവർ മറന്നില്ല..കുറച്ചു കഴിയുമ്പോഴേക്കുമതാ,കുഞ്ഞനുറുമ്പും കൂട്ടുകാരും വരിവരിയായി വരുന്നു!...പുസ്തകത്തിലെ ചിത്രത്തിലേതുപോലെ...കുട്ടികൾ കയ്യടിച്ചു..ആർത്തു വിളിച്ചു..ടീച്ചർക്കും സന്തോഷം..ഒപ്പം സംത്യ് പ്തിയും..നല്ലൊരു പഠനപ്രവർത്തനം നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞതിൽ...